
NB: This is not an event listing. This information is being shared as a public awareness and donor-registration initiative to help find a compatible stem cell donor for Dr. Nasmin, who is undergoing treatment for blood cancer. The registration camp details are provided to help interested and eligible individuals learn about and participate in the donor screening process.
ബ്ലഡ് കാന്‍സര്‍ ബാധിച്ച് ഖത്തറില്‍ ചികില്‍സയില്‍ കഴിയുന്ന ഡോ. നാസ്മിന് സഹായം ആവശ്യം. 37 കാരയുടെ ജീവന് രക്ഷിക്കാനുളള ഏക പ്രതീക്ഷ സ്റ്റെംസെല്‍ ട്രാന്സ്പ്ളാന്റാണ്. ഇതിനായുള്ള സ്റ്റെം സെല്‍ ദാതാവിനെ കണ്ടെത്താനുള്ള ക്യാംപ് August 17 , 18 തീയതികളില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നടക്കും.
രക്തദാനത്തിന് ഗ്രൂപ്പ് സാമ്യം വേണമെന്നതുപോലെ അനുയോജ്യമായ ദാതാവിനെ കണ്ടെത്തണം. സാമ്യമുളള ദാതാവിനെ ലഭിക്കാനുളള സാധ്യത പതിനായിരത്തില്‍ ഒന്നുമുതല്‍ 20 ലക്ഷത്തില്‍ ഒന്നുവരെയാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ പേര് സാമ്യം പരിശോധിച്ചാലാണ് ദാതാവിനെ ലഭിക്കാനുളള സാധ്യതയും കൂടുന്നത്.
സ്റ്റെം സെല്‍ ദാനത്തിനുളള നടപടികള്‍ വളരെ ലളിതമാണ്. രജിസ്റ്റര്‍ ചെയ്യുന്നവരുടെ കവിളിന്റെ ഉളളില്‍ നിന്ന് അണുവിമുക്തമാക്കിയ പഞ്ഞി ഉപയോഗിച്ച് ഉരസി സാംപിള്‍ ശേഖരിക്കും. 18 വയസ് മുതല്‍ 55 വയസുവരെയുളളവര്‍ക്ക് റജിസ്റ്റര്‍ ചെയ്ത് പരിശോധനയില്‍ പങ്കെടുക്കാം. അപ്പോള്‍ തന്നെ മടങ്ങിപ്പോകാം. സാമ്യം പരിശോധിച്ച് റിപ്പോര്‍ട്ട് ലഭിക്കാന്‍ 45 മുതല്‍ 60 ദിവസങ്ങള്‍ വരെയെടുക്കും. ഒരിക്കല്‍ റജിസ്റ്റര്‍ ചെയ്ത് പരിശോധിച്ചവര്‍ക്ക് വീണ്ടും പരിശോധന നടത്തേണ്ടതില്ല. ഇന്ത്യയില്‍ നിന്ന് ഇതിനകം ഏഴ് ലക്ഷത്തോളം പേര് സന്നദ്ധദാതാക്കളായി റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
രാജ്യത്തെ ബ്ളഡ് സ്റ്റെം സെല്‍ ഡോണര്‍ റജിസ്ട്രി, ദാത്രിയിലൂടെ തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് ദാതാവിനെ കണ്ടെത്താനുളള ക്യാംപ് നടത്തുന്നത്. ഒാഗസ്റ്റ് 17 , 18 തീയതികളില്‍ രാവിലെ 10 മുതല്‍ 3 വരെയാണ് ക്യാംപ് നടത്തുക.
Thirty-seven-year-old Dr. Nasmin is currently undergoing treatment for blood cancer in Qatar, with a stem cell transplant standing as her sole hope for survival. To support her critical need, a dedicated stem cell donor registration camp will be held on August 17 and 18 at KIMS Hospital in Thiruvananthapuram. Finding a compatible donor is extremely rare, with matching probabilities ranging from one in ten thousand to one in two million. Healthy individuals aged 18 to 55 are urged to participate in this simple screening process organized through the Datri blood stem cell donor registry.
The camp is being conducted through Datri, the country's blood stem cell donor registry. Finding a compatible donor is rare, with the possibility of a match ranging from one in 10,000 to one in 2 million. Greater participation in donor screening increases the possibility of identifying a suitable match.
The stem cell donor registration process is simple. Individuals between 18 and 55 years of age can register and participate in the screening, which involves collecting a sample from inside the cheek using a sterile cotton swab. Participants can leave after the sample is collected. The matching report takes approximately 45 to 60 days, and anyone who has already registered and completed the screening does not need to undergo the test again. Around seven lakh people from India have already registered as voluntary donors.
The stem cell donor registration camp will take place on August 17 and 18 from 10:00 AM to 3:00 PM at KIMS Hospital, Thiruvananthapuram. For more details about the camp, contact 90373 64878.